ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ പ്രമേയം പാസാക്കി നടൻ വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) ശ്രദ്ധ നേടിയെങ്കിലും പ്രതിഷേധവും ഉയരുന്നുണ്ട്. വഖഫ് നിയമഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നീറ്റ് പരീക്ഷ എന്നിവയ്ക്കെതിരെയാണ് ടിവികെയുടെ പ്രമേയം കൊണ്ടുവന്നത്.. പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പ്രമേയം പാസാക്കിയതെന്ന് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്റേയും ഫെഡറലിസത്തിൻ്റേയും തത്വങ്ങൾക്ക് വിരുദ്ധമാണ് എന്ന് ടിവികെ പ്രമേയത്തിൽ പറഞ്ഞു.
ഇത് വൻ കയ്യടി നേടുകയാണ്. എന്നാൽ . വഖഫ് നിയമഭേദഗതി ഫെഡറലിസത്തിന് എതിരാണെന്ന് വ്യക്തമാക്കിയ പ്രമേയം അത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടത് പ്രതിഷേധവും ഉയർത്തുകയാണ്. വഖഫ് എന്നാൽ എന്താണെന്നും അതിലെ യുക്തി രഹിത്യം മനസ്സിലാക്കാതെയാണ് പ്രമേയം അവതരിപ്പിച്ചതെന്നും ആണ് ആക്ഷേപം ഉയരുന്നത്. പാർട്ടിയുടെ നയങ്ങളും ആശയങ്ങളും ശക്തമായി പിന്തുടരാനും വിജയ് അധ്യക്ഷനായി ചേർന്ന യോഗം തീരുമാനിച്ചു.
തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയ്ക്കെതിരായ കുറ്റപ്പെടുത്തലും ടിവികെയുടെ പ്രമേയത്തിലുണ്ട്. വ്യാജ വാഗ്‌ദാനങ്ങൾ നൽകി സർക്കാർ തമിഴ് നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പ്രമേയത്തിൽ ആരോപിച്ചു. സ്റ്റാലിന്റെ ഭരണത്തിൽ തമിഴ്‌നാട്ടിലെ ക്രമസമാധാനനില തകർന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
Federalism must be applauded, waqfs are being applauded, NEET can be applauded: Mixed reaction to Vijay's party resolution.